160 ഉംറ തീർത്ഥാടകർ മദീനയിൽ കുടുങ്ങിയ സംഭവം; മുങ്ങിയ അമീറിനെതിരെ ജനരോഷം

മദീന/ദമ്മാം/പുത്തൂർ: മലയാളികളടക്കം 160 ഉംറ തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങാനാവാതെ സൗദി അറേബ്യായിൽ കുടുങ്ങി. മഞ്ചേശ്വരത്തിനടുത്ത് കർണ്ണാടകയിലെ പുത്തൂർ കബക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദീയ ഉംറ സർവീസിന് കീഴിൽ ഡിസംബർ 15 നു ജിദ്ദയിൽ എത്തിയ ഇവരെ പരിശുദ്ധ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് വേണ്ടി എത്തിക്കുകയായിരുന്നു. ഇവരുടെ പരിചരണത്തിനും ഉംറ നിർവഹണത്തിനും നേതൃത്വം നൽകിയ അമീർ മദീനയിൽ ഇവർക്ക് വിവിധ ഹോട്ടലുകളിൽ താമസത്തിനു സജ്ജമാക്കി അപ്രത്യക്ഷമാകുകയായിരുന്നു.നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി തയ്യാറായ ഇവർ അമീറിനെ അന്വേഷിച്ചു നടന്നെങ്കിലും […]