പയ്യക്കിയുടെ ചരിത്രം : ഉത്തരദേശത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന്റെയും : എ.കെ. എം അഷ്‌റഫ്

ദുബൈ: പയ്യക്കി പള്ളി ദർസ് കേന്ദ്രീകരിച്ചു തുടക്കം കുറിച്ചുഒരു നൂറ്റാണ്ട് പൂർത്തിയാവുന്ന ഇസ്ലാമിക ചരിത്രം ഉത്തരദേശത്തിന്റെ സാംസ്കാരിക വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രമായി രേഖപ്പെട്ടുകഴിഞ്ഞു എന്നു എ.കെ. എം അഷ്‌റഫ് എം.എൽ.എ പ്രസ്താവിച്ചു. ഖാസി അബ്ദുൽ റഹ്മാൻ മുസ്ലിയാരുടെയും മകൻ ഖാസി അബ്ദുൽ ഖാദർ മുസ്ലിയാരുടെയും ശിഷ്യ സമ്പത്ത് മഹല്ലുകൾ കേന്ദ്രീകരിച്ചു പാരമ്പര്യ ഇസ്‌ലാമിന്റെ പ്രബോധന രംഗത്ത് സമർപ്പണ ബോധത്തോടെ സേവനം നടത്തുമ്പോൾ പയ്യക്കി ഉസ്താദുമാരുടെ നാമധേയത്തിൽ ഉയർന്നു വന്ന അകാദമി മത ഭൗതിക സമന്വയ വിദ്യാഭ്യാസം […]