ദുബൈ: പയ്യക്കി പള്ളി ദർസ് കേന്ദ്രീകരിച്ചു തുടക്കം കുറിച്ചു
ഒരു നൂറ്റാണ്ട് പൂർത്തിയാവുന്ന ഇസ്ലാമിക ചരിത്രം ഉത്തരദേശത്തിന്റെ സാംസ്കാരിക വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രമായി രേഖപ്പെട്ടുകഴിഞ്ഞു എന്നു എ.കെ. എം അഷ്‌റഫ് എം.എൽ.എ പ്രസ്താവിച്ചു. ഖാസി അബ്ദുൽ റഹ്മാൻ മുസ്ലിയാരുടെയും മകൻ ഖാസി അബ്ദുൽ ഖാദർ മുസ്ലിയാരുടെയും ശിഷ്യ സമ്പത്ത് മഹല്ലുകൾ കേന്ദ്രീകരിച്ചു പാരമ്പര്യ ഇസ്‌ലാമിന്റെ പ്രബോധന രംഗത്ത് സമർപ്പണ ബോധത്തോടെ സേവനം നടത്തുമ്പോൾ പയ്യക്കി ഉസ്താദുമാരുടെ നാമധേയത്തിൽ ഉയർന്നു വന്ന അകാദമി മത ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകി പുതിയ കാലത്തെ ചുമരെഴുത്തുകൾ വായിക്കാനും പ്രതിവിധി കണ്ടെത്താനുമുള്ള പ്രാപ്തരായ പ്രതിഭകളെ സമൂഹത്തിനു സമർപ്പിക്കുന്നു എന്നത് പയ്യക്കിയുടെ സുകൃതങ്ങൾക്ക് പൊൻതൂവലാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പയ്യക്കി ഉസ്താദ് ഇസ്‌ലാമിക്ക് ആകാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച ദുബൈ മീറ്റപ്പ് പരിപാടിയിൽ മുഖ്യഥിതിയായി സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മഹമൂദ് ഹാജി പൈവളികെ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അഷ്‌കർ അലി തങ്ങൾ, അബ്ദുൽ മജീദ് ദാരിമി, ഹാറൂൻ അൽ അഹ്സനി, അസീസ് മരിക്കെ, സ്വാലിഹ് ഹാജി കളായി, അൻസാർ ഹാജി പൈവളികെ, യൂസഫ് ബരെഹിത്ളു, അഡ്വ:
ഇബ്രാഹിം ഖലീൽ, അബ്ദുൽ ഖാദർ അസ്അദി, സിദ്ധീഖ് ഫൈസി ഇർഫാനി, ഷാഫി ഹാജി പൈവളികെ, മൊയ്‌ദീൻ ബാവ മഞ്ചേശ്വരം, സലാം കന്യപ്പാടി, അഫ്സൽ മെട്ടമ്മൽ, അശ്രഫ് പാവൂർ, സലാം ചേവാർ, അബ്ദുള്ള മമ്മുഹാജി പൈവളികെ, അബ്ദുൽ റഹ്മാൻ ഹാജി കമ്പളം, അഷ്‌റഫ് ബായാർ, ഇബ്രാഹിം ബേരികെ, ഫർഷീദ് ഉളുവാർ, യാസർ അറാഫത്ത് അൻസാരി, ശുകൂർ അൻസാരി, ഹമീദ് മുസ്ലിയാർ നീർക്കജെ, അബ്ദുൽ അസിസ് കെ. കെ തുടങ്ങിയ പ്രമുഖർ സംസാരിച്ചു. അസീസ് ബള്ളൂർ സ്വാഗതവും അലി സാഗ് നന്ദിയും പറഞ്ഞു.
